• 07 Dec 2021
  • 01: 29 AM
Latest News arrow

അവതാറിന്റെ രണ്ടാം ഭാഗം : അണിയറയില്‍ ഒരുങ്ങുന്നു

ലോകസിനിമാ ചരിത്രം തിരുത്തി കുറിച്ച ജെയിംസ് കാമറൂണ്‍ ഒരുക്കിയ  അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. അവതാര്‍  2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2017ല്‍ തീയേറ്ററുകളില്‍ എത്തും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്ന  അവതാര്‍ ലോകമെമ്പാടും പ്രദര്‍ശനവിജയം നേടിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അവതാറിന്റെ  സ്‌ക്രിപ്റ്റ് ജെയിംസ് കാമറൂണ്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ചിത്രം ആവശ്യപ്പെട്ടുന്ന സാങ്കേതിക വിദ്യ നിലവില്‍ വരുന്നതു വരെ അദേഹം കാത്തിരിക്കുകയായിരുന്നു. അവതാറിലൂടെ ഒന്‍പതോളം പുരസ്‌കാരങ്ങള്‍ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിട്ടുണ്ട്. അവതാറിന്റെ ആദ്യപതിപ്പ് ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ കൂടി വരുമെന്ന് ജെയിംസ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.