• 07 Dec 2021
  • 02: 23 AM
Latest News arrow

ഇര്‍ഫാന്‍ ഖാന്‍ വീണ്ടും ഹോളിവുഡിലേക്ക്

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വീണ്ടും ഹോളിവുഡില്‍ അഭിനയിക്കുന്നു. ഹോളിവുഡ് താരം ടോം ഹാങ്‌സിന്റെ പുതിയ ചിത്രം 'ഇന്‍ഫെര്‍നോ'യിലാണ് മികച്ച കഥാപാത്രവുമായി ഇര്‍ഫാന്‍ ഖാന്‍  എത്തുന്നത്.ഡാന്‍ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

2006ല്‍ പുറത്തിറങ്ങിയ 'ഡാവിഞ്ചി കോഡി'ന്റെ മൂന്നാം ഭാഗമാണ് ഇന്‍ഫെര്‍നോ. 2009ല്‍ പുറത്തിറങ്ങിയ എയ്‌ഞ്ചെല്‍സ് ആന്റ് ഡെമന്‍സ് ആയിരുന്നു രണ്ടാം ഭാഗം. രണ്ടിലും ടോം ഹാങ്‌സ് തന്നെയായിരുന്നു നായകന്‍.