• 07 Dec 2021
  • 02: 57 AM
Latest News arrow

അഡ്വാന്‍സ് വാങ്ങി ഫഹദ് പറ്റിച്ചു -അരോമമണി

നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു, ഫഹദ് പറ്റിച്ചെന്ന ആരോപണവുമായി സുനിത പ്രൊഡക്ഷന്‍സ് ഉടമയായ നിര്‍മാതാവ്  അരോമ മണി രംഗത്ത്.സിനിമ മുടങ്ങിയതോടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചെന്നും അരോമ മണി ആരോപിക്കുന്നു.   

സിനിമ പൂര്‍ത്തിയാകാതെ നാല് വര്‍ഷം കഴിഞ്ഞിട്ടും ഈ സംഭവത്തില്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫഹദ് ഫാസില്‍ തന്നെ ചതിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അമ്മ സംഘടനയ്ക്കും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് മണി പറഞ്ഞു. ഇതിനെല്ലാം തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും അരോമ മണി വ്യക്തമാക്കി.

ഫഹദിനോട് കഥ പറഞ്ഞ് ഇഷ്ടപ്പെട്ട് രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍ അഡ്വാന്‍സായി നല്‍കുകയും പല തവണ സിനിമയുടെ ഡയറക്ടര്‍ ഫഹദിനോട് വണ്‍ലൈന്‍ പറയുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.   2013 ജനുവരി 30 വരെ ഫഹദ് ചിത്രത്തില്‍ സഹകരിക്കാമെന്ന് പറഞ്ഞിരുന്നു. 

 പിന്നീട് പല സിനിമകളുടെ തിരക്കു കാരണം ഫഹദ് ഫാസില്‍ ഈ ചിത്രം മാറ്റിവക്കുകയായിരുന്നു. ഇതിനിടയിലും ചിത്രം തുടരാമെന്നും ഷൂട്ടിങ് തിയതി മാറ്റണമെന്നും പറഞ്ഞ് ഫഹദ് ഫ്‌ളാറ്റില്‍ വരികയും അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം തിയതി വീണ്ടും മാറ്റുകയുണ്ടായി.

കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദ് പങ്കെടുത്തിരുന്നു.ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് കൊടുത്ത തുകെയൊക്കെ  മണിയ്ക്ക് നഷ്ടമായി. ഒരു വര്‍ഷത്തോളം ചിത്രത്തിനായി പ്രയത്‌നിച്ചു. 

2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി മൂന്നര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ല. അരോമ മണി പറഞ്ഞു.