• 07 Dec 2021
  • 02: 15 AM
Latest News arrow

അനന്യയുടെ കല്ല്യാണിസം എത്തുന്നു

ഇടവേളക്ക് ശേഷം അനന്യ വീണ്ടും നായികാ വേഷത്തിലെത്തുന്നു.നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കല്യാണിസം എന്ന ചിത്രത്തിലാണ് അനന്യ  വീണ്ടുമെത്തുന്നത്.അന്യനാട്ടിലെ നിയമക്കുരുക്കുകളില്‍ അകപ്പെട്ട് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് കല്യാണിസം.  ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഗള്‍ഫിലാണ്.

ഭര്‍ത്താവ് ജയിലിലാകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കേണ്ടി വരുന്ന ഭാര്യ കല്ല്യാണിയുടെ ജീവിതപ്രശ്‌നങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.  കല്യാണി എന്ന വീട്ടമ്മയുടെ റോളിലാണ് അനന്യയെത്തുന്നത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്,കൈലാഷ്, ഇര്‍ഷാദ്, സ്ഫടികം ജോര്‍ജ്ജ്, കൊച്ചു പ്രേമന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  ഫോര്‍ ഫിലിംസിന്റെ ബാനറില്‍ പ്രബീഷ്, അഭിലാഷ്, മല്ലയ്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.