• 07 Dec 2021
  • 03: 11 AM
Latest News arrow

അര്‍ദ്ധ നഗ്നനായി അവതാരകന്‍ ഓസ്‌കര്‍ വേദിയില്‍

ഡിസൈനര്‍ വേഷങ്ങള്‍ നിറഞ്ഞ ഓസ്‌കര്‍ വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ അവതാരകനെത്തിയത് അര്‍ദ്ധ നഗ്നനായി. ഇത്തവണ ഓസ്‌കാര്‍ ചടങ്ങ് അവതരിപ്പിക്കുന്ന നീല്‍ പാട്രിക് ഹാരിസാണ് മൈക്കല്‍കീറ്റ് ബേര്‍ഡ്മാന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച രംഗം വേദിയില്‍ അഭിനയിക്കാന്‍ അര്‍ദ്ധ നഗ്നനായത്. വേഷവും അവതരണവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഡ്രെസ്സിങ് റൂമില്‍ നിന്നും അര്‍ദ്ധനഗ്‌നനായി ഓടിയെത്തി നീല്‍ സദസ്സിനെ ഞെട്ടിക്കുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കൈയിലെടുത്താണ് നീലിന്റെ അവതരണം മുന്നോട്ട് പോകുന്നത്.