• 07 Dec 2021
  • 02: 53 AM
Latest News arrow

ആട് ഒരു ഭീകരജീവിയാണ്

ഓം ശാന്തി ഓശാന യുടെ തിരക്കഥ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ് '.ജയസൂര്യ നായകനായെത്തുന്ന ചിത്രത്തില്‍ പിങ്കി എന്ന ആട്ടിന്‍കുട്ടിയാണ്  നായികയായി എത്തുന്നത്.ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജയസൂര്യയും ഒരു ഗാനം ആലപിക്കുന്നുണ്ട്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്രാതോമസും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഭഗത് മാനുവല്‍, സൈജു കുറുപ്പ് ,വിജയ്ബാബു, ശ്രിന്ദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.