• 07 Dec 2021
  • 01: 36 AM
Latest News arrow

ആത്മീയമാതാവ് അഭ്രപാളിയില്‍

മാതാ അമൃതാനന്ദമയിയും സിനിമയില്‍  വേഷമിടുന്നു.ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് ക്ലോഡ് ലിലോ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് വള്ളിക്കാവ് ആശ്രമത്തിലും പരിസരത്തും വെച്ചായിരുന്നു.  'une plus une' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ലൊക്കേഷനുകളില്‍ ഒന്നാണ് വള്ളിക്കാവ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി വേഷമിടുന്നത് ഓസ്‌ക്കാര്‍ ജേതാവ് ജീന്‍ ദുജാദിനാണ്. ജീന്‍ ദുജാദിനും നായിക എല്‍സ സില്‍ബര്‍സ്റ്റീനും അമ്മയുടെ അനുഗ്രഹം വാങ്ങുന്ന രംഗത്തോടെയാണ് അമ്മയുടെ അഭ്രപാളിയിലെ കാല്‍വെയ്പ്പ്.

കടല്‍ത്തീരത്തിരുന്ന് അമൃതാനന്ദമയി യോഗാഭ്യാസത്തില്‍ ഏര്‍പ്പെടുന്നതും നായകനും നായികയും ആശ്രമത്തിലെത്തുന്നതുമായ രംഗങ്ങളും സിനിമയിലുണ്ട്.
മാനസിക പിരിമുറുക്കം തേടി അലയുന്ന ഫ്രഞ്ച് ദമ്പതികള്‍ ആത്മീയതയുടെ മാര്‍ഗത്തിലെത്തുകയും ജീവിതത്തിന്റെ അര്‍ത്ഥം തേടി ഒടുവില്‍ ഇന്ത്യയില്‍ എത്തുന്നതും അമൃതാനന്ദമയി ഭക്തരായി തീരുന്നതുമാണ് സിനിമയുടെ പ്രമേയം.