• 07 Dec 2021
  • 02: 39 AM
Latest News arrow

ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ പോസ്റ്ററെത്തി

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി നിവിന്‍ പോളി മഞ്ജിമ എന്നിവര്‍ നായികാ നായകന്മാരാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയ ഇമേജ് രൂപത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യും. തിരക്കഥാ രചനയ്‌ക്കൊപ്പം വിനീത് ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ഷാന്‍ റഹമാനാണ്. തട്ടത്തില്‍ മറയത്തിന് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷാന്‍ റഹമാന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.