• 07 Dec 2021
  • 01: 52 AM
Latest News arrow

കേരളം തമിഴ്‌നാടിനെ മാതൃകയാക്കണം: ജയറാം

ജനങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് നടന്‍ ജയറാം. രക്തദാനം ചെയ്തതിന് മകള്‍ മാളവികയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ സാക്ഷ്യപത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് ജയറാം ഇക്കാര്യം ആവശ്യപ്പെട്ടത്. സാമൂഹിക സേവനത്തെ അംഗീകാരമായി കണ്ട് പ്രോത്സാഹിപ്പിച്ചാല്‍ പുതു തലമുറയെ ആകര്‍ഷിക്കാനാവുമെന്നാണ് താരത്തിന്റെ  അഭിപ്രായം.