• 01 Oct 2023
  • 07: 39 AM
Latest News arrow

കേശവന്‍ നായരായി നെടുമുടി

തകഴി ശിവശങ്കര പിള്ളയുടെ കൃഷിക്കാരന്‍ എന്ന ചെറുകഥ സിനിമയാകുന്നു.  നെടുമുടി വേണു കേന്ദ്ര കഥാപാത്രമായ കേശവന്‍ നായരെ അവതരിപ്പിക്കും.  മനുഷ്യനും മണ്ണും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന കൃഷിക്കാരന്‍ നേരത്തെ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു.ഡോക്യുമെന്ററി സിനിമകളിലൂടെയും 'മാടായിപ്പാറ' എന്ന സിനിമയിലൂടെയും പ്രശസ്തനായ എന്‍.എന്‍. ബൈജുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഡോ. പി കെ ഭാഗ്യലക്ഷ്മി തിരക്കഥയെഴുതുന്ന ചിത്രത്തിന്  വിധു ആലപ്പുഴയാണ് സംഗീത സംവിധാനം.  
പ്രൊഫ. നെടുമുടി ഹരികുമാര്‍, ഗണേഷ് കൃഷ്ണ, അംബികാ മോഹന്‍, പി. ജയപ്രകാശ്, ദേവദത്ത്, ജി.പുറക്കാട്, സെറീന വഹാബ്, വിദ്യാ ജോസ്, ദൃശ്യ അനില്‍ എന്നിവരാണ്  മറ്റു താരങ്ങള്‍.