• 07 Dec 2021
  • 01: 55 AM
Latest News arrow

ജാക്വിലിന് ഇനി മദര്‍ തെരേസയാവണം

റോയ് ഫെയിം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനാണ് മദര്‍ തെരേസയോട് കടുത്ത ആരാധന. എന്നാല്‍ മദര്‍ തെരേസ ആകേണ്ടത് വെള്ളിത്തിരയിലാണെന്ന് മാത്രം. റോയ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലെ ചോദ്യത്തിന് മറുപടിയായാണ് ജീവിച്ചിരുന്ന ഇതിഹാസമായ മദര്‍ തെരേസയാകാനുള്ള ആഗ്രഹം താരം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന വനിതയുടെ വേഷം വെള്ളിത്തിരയിലെത്തിക്കാനായാല്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും അതെന്നും ജാക്വിലിന്‍ പറയുന്നു.