തമിഴ്നാട്ടിലെ തിയറ്ററിന് ബോംബ് ഭീഷണി

തമിഴിലെ പ്രശസ്ത താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് വിവാദങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.വിവാദങ്ങള്‍ ചിത്രത്തിനൊരു നല്ല പരസ്യമാര്ഗവുമാണ്. രജനീകാന്തിന്റെ 'ലിംഗാ',വിജയുടെ 'കത്തി',വിക്രമിന്റെ 'ഐ' എന്നീ ചിത്രങ്ങള്‍ റിലീസിന് മുമ്പ് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടതി കയറിയിരുന്നു.
ഇതിനൊക്കെ പുറമെ അജിത് ചിത്രം 'യെന്നൈ അറിന്താല്‍' ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്യാനിരിക്കെ ചെന്നൈയിലെ പ്രമുഖ തിയറ്ററിന് ബോംബ് ഭീഷണിയുമായി ഊമകത്ത്. അജിത് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ ബോംബ് വച്ച് തകര്‍ക്കുമെന്നാണ് തിയറ്ററില്‍ ലഭിച്ച ഊമക്കത്തില്‍ പറയുന്നത്.
ചെന്നൈ ഉദയം സിനിമാസിനാണ് ഭീഷണി. ചൊവ്വാഴ്ച രാത്രി ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിനെ ബന്ധപ്പെട്ടതായി ഉദയം സിനിമാസ് അധികൃതര്‍ അറിയിച്ചു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.