• 07 Dec 2021
  • 01: 25 AM
Latest News arrow

താരസുന്ദരി വീണ്ടും അഭ്രപാളിയിലേക്ക്

 താരസുന്ദരി  നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നു.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബയിലൂടെഅഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ഐശ്വര്യ റായ് ബച്ചന്‍ വിരാമമിടുകയാണ്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷ് ആയിരുന്നു ഐശ്വര്യ റായ് ബച്ചന്‍ അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് പരസ്യ ചിത്രങ്ങളിലൂടെയും, ചില ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് ബോളിവുഡിന്റെ താരറാണി പ്രേക്ഷകര്‍ക്ക്  മുമ്പിലെത്തിയത്.

ആക്ഷന്‍ത്രില്ലറായ ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഇര്‍ഫാര്‍ഖാന്‍  നായകനാകുന്ന  ചിത്രത്തില്‍ ഷബാന അസ്മി, അനുപംഖേര്‍,  ജോണ്‍ എബ്രഹാം തുടങ്ങിയ ഒരു വന്‍ താരനിരതന്നെയുണ്ട്.