• 07 Dec 2021
  • 02: 28 AM
Latest News arrow

ദിലീപ് സത്യസായ്ബാബയായെത്തുന്നു

 

കുഞ്ഞിക്കൂനനിലെ കൂനനായും , പച്ചക്കുതിരയിലെ ആകാശ് മേനോനായും , ചക്കരമുത്തിലെ അരവിന്ദനായും  മായാമോഹിനിയിലെ മോഹിനിയായുമെല്ലാം പല രൂപങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടനാണ് ദിലീപ്. 

 സായി ബാബയുടെ ജീവചരിത്രം ഇതിവൃത്തമായി തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണന്‍ 
ഒരുക്കുന്ന ബാബ സത്യ സായി എന്ന സിനിമയില്‍ സത്യ സായി ബാബയായിട്ടാണ് ദിലീപിന്റെ വേഷപകര്‍ച്ച. 
   
അനുഷ്‌ക ഷെട്ടി   ദീലീപിന്റെ നായികയായെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ നാല് ഭാഷകളിലായാണ്  റിലീസ് ചെയ്യുന്നത്.  തെന്നിന്ത്യന്‍ താരം ജയപ്രദ ദിലീപിന്റെ അമ്മയായും ശരത് കുമാര്‍  ദിലീപിന്റെ അച്ഛനായും ചിത്രത്തിലെത്തുന്നു .