പ്രയാഗ ഫഹദിന്റെ നായികയായെത്തുന്നു

തമിഴ് ചിത്രമായ പിശാചിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച പ്രയാഗ മലയാളത്തിലെത്തുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന സഹീദ് അറഫാത്തിന്റെ 'കാര്‍ട്ടൂണ്‍' എന്ന ചിത്രത്തിലാണ് പ്രയാഗ ഫഹദിന്റെ നായികയായെത്തുന്നത്. രതീഷ് രവിയുടെ തിരക്കഥയില്‍ റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.
തമിഴിലെ പ്രശസ്ത സംഗീത സംവിധായകന് കെ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അന്നയും റസൂലും എന്ന സിനിമയ്ക്കു ശേഷം കെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.നവാഗത സംവിധായകര്‍ക്കൊപ്പം പുതിയ പരീക്ഷണത്തിലാണ് ഫഹദ് ഫാസില്‍.
RECOMMENDED FOR YOU