• 07 Dec 2021
  • 03: 31 AM
Latest News arrow

ഫയര്‍മാന്‍ന്റെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.  ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന  ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തിറങ്ങിയത് .  ഫയര്‍മാന്‍ എന്ന പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സാഹസികതയുടെ കഥ പറയുന്ന ചിത്രത്തില്‍   നഗരത്തിലുണ്ടാകുന്ന വന്‍തീപിടുത്തം അണയ്ക്കുവാന്‍ നേതൃത്വം നല്‍കുന്ന വിജയ് എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

ഫയര്‍മാന്റെ ചിത്രീകരണം വളരെ കഷ്ടപാടുള്ളതായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിലെ അധിക രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.നൈല ഉഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും  ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.