• 30 Mar 2023
  • 06: 33 AM
Latest News arrow

ഫിഞ്ചിന് സെഞ്ച്വറി : ഓസ്ട്രേലിയക്കും ന്യൂസീലന്‍ഡിനും വന്‍ജയം

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയര്‍ രണ്ടു പേരും നല്ല തുടക്കം കുറിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലെ ഓവലില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിനും മല്‍ബണില്‍ ഓസ്‌ട്രേല്യ ഇംഗ്ലണ്ടിനെ 111 റണ്‍സിനും തോല്പ്പിച്ചു. ജയിച്ച രണ്ടു ടീമുകളും 300 കടന്നു. എ പൂളിലായിരുന്നു രണ്ടു മത്സരങ്ങളും.

ശ്രീലങ്കയ്ക്ക് ന്യൂസീലന്‍ഡിനെതിരെ തുടക്കത്തിലും  ഒടുക്കത്തിലും പാളി. നടുക്കുള്ള ഓവറുകളില്‍ അവര്‍ ആതിഥേയരെ പിടിച്ചകെട്ടുമെന്ന് തോന്നിച്ചുവെങ്കിലും മെക്കല്ലം (65) തുടക്കത്തിലും കോറി ആന്‍ഡേഴ്‌സന്‍ (75) ഒടുവിലും നന്നായി കളിച്ചപ്പോള്‍ അവരുടെ സ്‌കോര്‍ 6 വിക്കറ്റിന് 331 റണ്‍സ് എന്ന നിലക്ക് വസാനിച്ചു. 46.1 ഓവറില്‍ 233 റണ്‍സിന് പുറത്തായ ശ്രീലങ്കയ്ക്ക് ഒരിക്കലും എതിരാളികള്‍ക്ക് ഭീഷണിയുയര്‍ത്താനായില്ല. 65 റണ്‍സെടുത്ത ലാഹിരു തിരുമന്നെയാണ് അവരുടെ ടോപ്‌സ് കാറര്‍. ക്യാപ്റ്റന്‍ ആഞ്ചെലോ മാത്യൂസ് 46 റണ്‍സെടുത്തു.

ആറണ്‍ ഫിഞ്ചിന്റെ സെഞ്ച്വറിയായിരുന്നു (135) ഓസ്്‌ട്രേലിയയുടെ കളിയുടെ സവിശേഷത. ഗ്ലെന്‍ മാക്‌സ്‌വെല്‍ 66 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 9 വിക്കറ്റിന് 349 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 45.5 ഓവറില്‍ 231 റണ്‍സിന് അവസാനിച്ചു. ജെയിംസ് ടെയ്‌ലര്‍ 98 റണ്‍സ് എടുത്തു.ക്രിസ് വോക്‌സ് 37 റണ്‍സെടുത്തതൊഴിച്ചാല്‍ ഇംഗ്ലണ്ടി്‌ന്റെ കളി വേരു പിടിച്ചില്ല. ഓസ്്‌ട്രേലിയക്കു വേണ്ടി മിച്ചല്‍ മാര്‍ഷ്  51 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.

ബി പൂളില്‍ നാളെ ഇന്ത്യ പാകിസ്താനെയും ദക്ഷിണാഫ്രിക്ക സിംബാബ്വെയെയും നേരിടും.