• 01 Oct 2023
  • 07: 22 AM
Latest News arrow

മഞ്ജു ഇനി തമിഴിലും

റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ മലയാളത്തില്‍ സജീവമാകുകയാണ്.മഞ്ജു തമിഴിലും എത്തുകയാണ്്. സൂര്യയാണ് മഞ്ജുവിനെ തമിഴകത്തിന് പരിചയപ്പെടുത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു കണ്ട സൂര്യ മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.  

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതികയാണ് മഞ്ജുവിന് പകരക്കാരിയായി തിരശ്ശീലയിലെത്തുന്നത്. ജ്യോതികയ്ക്കും ഇത് തിരിച്ചുവരവ് ചിത്രമാണ്. ഹൗ ഓള്‍ഡ് ആര്‍ യു തമിഴില്‍  സൂര്യയാണ് നിര്‍മിക്കുന്നത്. ഇതിന് ശേഷമുള്ള ചിത്രത്തിലേക്കാണ് സൂര്യ മഞ്ജുവിനെ ക്ഷണിച്ചത്. മഞ്ജു വാര്യര്‍ അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം ആഗസ്തില്‍ തുടങ്ങും.

നായികയായിട്ടല്ലെങ്കിലും ശക്തമായ കഥാപാത്രമാകും അരങ്ങേറ്റത്തില്‍ മഞ്ജുവിന് ലഭിക്കുക എന്നാണ് അറിയുന്നത്. മുരുകദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത് . സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ സിനിമയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.