• 07 Dec 2021
  • 02: 09 AM
Latest News arrow

മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു.

ഇത്തവണ  കുടുംബ ചിത്രമാണ് മേജര്‍ രവി മോഹന്‍ ലാലിനെ നായകനാക്കി ഒരുക്കുന്നത്. കീര്‍ത്തി ചക്ര എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും മേജര്‍ രവിയും ആദ്യമായി ഒന്നിച്ചിരുന്നത്.  മേജര്‍ രവിയുടെ പട്ടാളജീവിതത്തിലെ അനുഭവങ്ങളായിരുന്നു  അദ്ദേഹത്തിന്റെ സിനിമകളുടെ എല്ലാം തന്നെ ഇതിവൃത്തം.

കീര്‍ത്തി ചക്രയ്ക്ക് ശേഷം കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടു കെട്ട് ഒന്നിച്ചിരുന്നു. എന്നാല്‍ കീര്‍ത്തി ചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ പിന്നീട് വന്ന മൂന്ന് ചിത്രങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല.  പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യാണ് മേജര്‍ രവിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.