• 07 Dec 2021
  • 02: 12 AM
Latest News arrow

രചന നാരായണന്‍ കുട്ടി ആസിഫലിയുടെ നായികയായെത്തുന്നു

രചന നാരായണന്‍ കുട്ടി ശബ്ദം കൊണ്ടും അഭിനയ ശൈലികൊണ്ടും വ്യത്യസ്ഥയായ താരമാണ്.സാരി ചുറ്റിവരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ രൂപമാണ്  മലയാളി പ്രേക്ഷകരുടെ മനസ്സിലെന്നും രചന നാരായണന്‍ കുട്ടിയുടേത്. 

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി  രചന ഗെറ്റപ്പ് മാറ്റുകയാണ്.'യു ടൂ ബ്രൂട്ടസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായാണ് രചന എത്തുന്നത്.ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രചന കൈകാര്യം ചെയ്യുന്നത്. ആസിഫ് അലിയുടെ ഭാര്യയായാണ് രചന ചിത്രത്തില്‍ അഭിനയിക്കുന്നത്.  അജു വര്‍ഗീസ്, ശ്രീനിവാസന്‍, അനു മോഹന്‍, ഹണി റോസ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.