• 07 Dec 2021
  • 01: 45 AM
Latest News arrow

രതീഷിന്റെ മകനും സിനിമയിലേക്ക്

നടന്‍ രതീഷിന്റെ  മകള്‍ക്ക് പിന്നാലെ മകനും സിനിമയിലേക്ക്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി  നായകനാകുന്ന ചിത്രം അച്ഛാ ദിന്‍ ആണ് പത്മരാജ് രതീഷിന്റെ അരങ്ങേറ്റ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.

കുഞ്ചാക്കോ ബോബനെയും ബിജു മേനോനെയും പ്രധാനകഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കന്‍ തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയുടെ റോളിലാണ് പാര്‍വതി.  ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പി. ബാലചന്ദ്രന്‍, ജയകൃഷ്ണന്‍, അരുണ്‍, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പൊല്ലാതവന്‍, വെണ്ണിലാകബഡിക്കൂട്ടം എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ നടന്‍ കിഷോറും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നായികയെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍  സേതുലക്ഷ്മി, മോളികണ്ണമാലി തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.