• 07 Dec 2021
  • 01: 34 AM
Latest News arrow

റസൂല്‍പൂക്കുട്ടിയ്ക്ക് ഗോള്‍ഡ്റീല്‍ അവാര്‍ഡിന് നോമിനേഷന്‍

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്ക്  സൗണ്ട് എഡിറ്റിംഗിലെ മികച്ച ചിത്രത്തിന് നല്‍കുന്ന 'ഗോള്‍ഡ് റീല്‍' അവാര്‍ഡിന് നോമിനേഷന്‍.ശബ്ദ മിശ്രണ രംഗത്തെ അമേരിക്കയിലെ മോഷന്‍ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന അവാര്‍ഡായ ഗോള്‍ഡന്‍ റീല്‍ അന്താരാഷ്ട്ര തലത്തിലെ തന്നെ ഏറ്റവും വലിയ അവാര്‍ഡാണ്.

കമല്‍ സദാനാ സംവിധാനം ചെയ്യുന്ന'റോര്‍' എന്ന ഹിന്ദി/ബംഗാളി ചിത്രത്തിലെ ശബ്ദ മിശ്രണത്തിനാണ് റസൂല്‍ പൂക്കിട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ നാമനിര്‍ദ്ദേശം ലഭിച്ചത്.  ഫിബ്രവരി 15 ന് ലോസാഞ്ചല്‍സിലാണ് അവാര്‍ഡ് പ്രഖ്യാപനം.  ഇത്തവണ പ്രഖ്യാപിക്കുന്നത് 62ാമത് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡാണ്.