വിവാഹമോചനക്കേസ്: മുകേഷും സരിതയും കോടതിയില്‍

കൊച്ചി: സിനിമ താരം മുകേഷും സരിതയും എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി.ഇരുവരുടേയും വിവാഹമോചന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത പരാതി നല്‍കിയിരുന്നു.നല്കിയ ഹര്‍ജിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനാണ് ഇരുവരും കോടതിയിലെത്തിയത്.
വിവാഹമോചന നടപടി കോടതിയില്‍ നടന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നും അതിനാല്‍ വിവാഹമോചന വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. സ്വത്ത് തര്‍ക്കം മാത്രമല്ല വിഷയമെന്നും വെളിപ്പെടുത്താന്‍ പലതുമുണ്ടെന്നും അക്കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. എന്നാല്‍ മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല .
RECOMMENDED FOR YOU