• 07 Dec 2021
  • 03: 01 AM
Latest News arrow

സുരേഷ് ഗോപിയുടെ വില്ലനായി നെടുമുടി വേണു

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ നടനാണ് നെടുമുടി എന്നാല്‍  അടുത്തകാലായി ഒരേ ടൈപ്പ് കഥാപാത്രങ്ങളില്‍ മാത്രമായിരുന്നു നെടുമുടിയെ കണ്ടിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം  നെടുമുടി വേണു വീണ്ടും ശക്തമായൊരു പ്രതിനായക വേഷം അവതരിപ്പിക്കുകയാണ്. സുരേഷ് ഗോപി നായകനാവുന്ന രുദ്രസിംഹാസനം എന്ന ചിത്രത്തിലാണ് നെടുമുടി വേണു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  തിരക്കഥ  ഒരുക്കുന്നത് സുനില്‍ പരമേശ്വരനാണ്. ശ്വേതാ മേനോന്‍, നിക്കി ഗില്‍റാണി, കനിഹ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.