• 07 Dec 2021
  • 02: 58 AM
Latest News arrow

സൂപ്പര്‍ താരങ്ങളുടെ അമ്മയാകാനില്ലെന്ന് ശ്രീലക്ഷ്മി

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അമ്മ വേഷം ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് സിനിമാ സീരിയല്‍ താരം ശ്രീലക്ഷ്മി. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കുന്ന ശ്രീലക്ഷ്മി സൂപ്പര്‍ താരങ്ങളുടെ അമ്മയാകാനില്ലെന്ന് വ്യക്തമാക്കി. നായികയായി അഭിനയിച്ചവരുടെ അമ്മയാകാന്‍ പറ്റില്ലെന്നും യുവതാരങ്ങളുടെ സന്തോഷമേ ഉള്ളൂ എന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂതക്കണ്ണാടി എന്ന ചിത്രത്തില്‍ കൗമാരക്കാരിയുടെ അമ്മ വേഷം ചെയ്തതിന് ശേഷം ശ്രീലക്ഷ്മി അഭിനയിക്കുന്ന സിനിമയാണ് ഒരു വടക്കന്‍ സെല്‍ഫി.

ചിത്രത്തില്‍ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വേഷമാണ് ശ്രീലക്ഷ്മിയുടേത്. പുതിയ സിനിമകള്‍ നല്ലൊരു ശതമാനവും തട്ടിക്കൂട്ട് സിനിമകളാണ്. താരങ്ങള്‍ യോജിച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ശ്രീലക്ഷ്മി പറഞ്ഞു.