• 07 Dec 2021
  • 02: 25 AM
Latest News arrow

സൈസ് സീറോയില്‍ അനുഷ്‌ക

ആര്യ നായകനായെത്തുന്ന പുതിയ ചിത്രം സൈസ് സീറോയില്‍ നായിക അനുഷ്‌ക. റൊമാന്റിക് കോമഡി ത്രില്ലറാണ് സൈസ് സീറോ. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് കൊവേലമുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭരതും ഉര്‍വശിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിരവ് ഷായാണ് ഛായാഗ്രഹണം.  ശ്രുതി ഹാസന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സ്ത്രീകളുടെ ഫിറ്റ്‌നസിനെയും സൈസ് സീറോ ഫിഗറിനെപ്പറ്റിയും പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അനുഷ്‌ക ശരീരഭാരം കൂട്ടിയിട്ടുണ്ട്. ചെന്നൈയിലും ഹൈദരാബാദിലുമായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ആര്യയും അനുഷ്‌കയും ഇതിന് മുന്പ് സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഇരണ്ടാം ഉലഗം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.