• 20 Sep 2021
  • 04: 04 PM
Latest News arrow

സോഹ അലി ഖാന്‍ വിവാഹിതയായി

ബോളിവുഡ്  നടി സോഹ അലി ഖാനും കാശ്മീരി നടന്‍ കുനാല്‍ ഖേമുവും വിവാഹിതരായി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹത്തിന്റേത്. 36 വയസുകാരിയായ സോഹയുടേയും 31 വയസുകാരനായ കുനാലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞവര്‍ഷം പാരീസില്‍ വച്ചായിരുന്നു നടന്നത്.

സോഹയുടെ അമ്മ ഷര്‍മ്മിള ടാഗോര്‍, സഹോദരനും നടനുമായ സെയ്ഫ് അലി ഖാന്‍, സെയ്ഫിന്റെ ഭാര്യ കരീന കപൂര്‍ എന്നിവരടക്കമുള്ള അടുത്ത ബന്ധുക്കളാണു ചടങ്ങിനെത്തിയിരുന്നത്. ബാലതാരമായി സിനിമയിലെത്തുന്ന കുനാല്‍ കലിയുഗ് എന്ന സിനിമയിലൂടെയാണു ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഹയും കുനാലും ഒരുമിച്ച് അഭിനയിച്ചത് 2009ല്‍ പുറത്തിറങ്ങിയ 99 എന്ന ചിത്രത്തിലാണ്.