• 07 Dec 2021
  • 02: 38 AM
Latest News arrow

പോസ്റ്ററിനു ശേഷം ഒരു വടക്കന്‍ ടീസറുമെത്തി.

 

ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ ടീസര്‍ പുറത്തിറക്കി. സിനിമാ ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തുവെച്ചാണ് മോക് ടീസര്‍ പുറത്തിറക്കിയത്.
വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി, അജുവര്‍ഗീസ്, വിനീത് ശ്രീനിവാസ്ന്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍മഞ്ജിമ മോഹനാണ് നായിക.
ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.