• 07 Dec 2021
  • 03: 22 AM
Latest News arrow

കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയായെത്തുന്നു

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിന് വേണ്ടിയാണ്  കാശ്മീരിപെണ്‍കുട്ടിയായി കാവ്യ തിരശ്ശീലയിലെത്തുന്നത്.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പമാണ്  ഷി ടാക്‌സിയിലെ കഥാപാത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. താന്‍ ആദ്യമായാണ് കാശ്മീരി വേഷം ധരിക്കുന്നതെന്ന് പോസ്റ്റില്‍ കാവ്യ പറയുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരില്‍ പുരോഗമിയ്ക്കുകയാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ തിരിച്ചെത്തുന്ന  ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. ഷി ടാക്‌സി ഡ്രൈവറായി കാവ്യ എത്തുന്ന ചിത്രത്തില്‍ കൃഷ്ണ പ്രഭ, അന്‍സിബ ഹസന്‍, സുരാജ് വെഞ്ഞാറംമൂട്, ടിനി ടോം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.  കൈലാസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ്  കാവ്യയുടെ അടുത്ത ചിത്രം.