• 30 Mar 2023
  • 08: 15 AM
Latest News arrow

പരീക്ഷയെഴുതാന്‍ 'മോദി മാര്‍ക്ക്' പേനകള്‍

തൂലിക പടവാളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധന മൂത്ത ഒരു കൂട്ടം ആളുകള്‍ ചെയ്തത് 'ഐ ലവ് മോദി' എന്ന ടാഗ് ലൈനോടെ പേനകള്‍ നിര്‍മ്മിക്കുകയാണ്.

ഗുജറാത്ത്  സറ്റേറ്റ് ബോര്‍ഡിന് കീഴിലുള്ള എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം ആദ്യം ആരംഭിച്ചതോടെയാണ് സ്‌കൂളുകളിലേക്ക് ഐ ലവി മോദി എന്ന് ആലേഖനം ചെയ്ത പേനകള്‍ എത്തിത്തുടങ്ങിയത്. ഒരു വശത്ത് മോദിയുടെ ചിത്രം ആലേഖനം ചെയ്ത പേനയില്‍ ബിജെപിയുടെ തെരഞ്ഞൈടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാവി നിറത്തിലുള്ള പാക്കറ്റുകളില്‍ പൊതിഞ്ഞ പേനകൡ അവ സംഭാവന ചെയ്ത നിര്‍മ്മാതാവിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്ത് സെക്കണ്ടറി, ഹയര്‍സെക്കണ്ടറി ബോര്‍ഡിന്റെ അനുമതിയോടെയാണ് പേനകള്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് കുറിപ്പും പേനകള്‍ക്കൊപ്പം വിതരണം ചെയ്തിരുന്നു. എന്നാല്‍ കമ്പനിയുടെ അവകാശവാദം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിഷേധിച്ചിട്ടുണ്ട്.  ഇതേ ആവശ്യത്തിനായി കമ്പനി കഴിഞ്ഞ വര്‍ഷം ബോര്‍ഡിനെ സമീപിച്ചിരുന്നതായും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുള്ളതിനാല്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം.