• 30 Mar 2023
  • 08: 00 AM
Latest News arrow

2.75 ഇഞ്ച് പൊക്കമുള്ള ടൗഡിയായേക്കാം ലോകത്തിലെ ഏറ്റവും ചെറിയ നായ

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെറിയ നായ്ക്കുട്ടിയായേക്കാം ചിഹ്വാഹ്വാ വംശത്തിലെ ടൗഡി. 12 ആഴ്ച പ്രായമുള്ള ഈ കുഞ്ഞന്റെ  വലിപ്പം വെറും 2.75 ഇഞ്ചുമാത്രമാണ്. ഉടമസ്ഥന്റെ കൈവെള്ളയിലൊതുങ്ങാവുന്ന അത്രയേ വലിപ്പമുള്ളൂവെന്ന് ചുരുക്കം. തൂക്കമോ വെറും 280 ഗ്രാമോളം മാത്രം.

ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കരുതിയിരിക്കയാണ് ചിഹ്വഹ്വായുടെ ഉടമസ്ഥര്‍. പോളണ്ടിലെ റോക്ലോയിലാണ് ഈ കുഞ്ഞന്‍ പട്ടിയുടെ ജനനം.