ഇതത്രെ ഷേക്സ്പിയറിന്റെ യഥാര്‍ത്ഥ മുഖം

വിഖ്യാത സാഹിത്യകാരന് വില്ല്യം ഷേക്സ്പിയറിന്റെ(1564-1616) യഥാര്‍ത്ഥ മുഖം കണ്ടെത്തിയിരിക്കുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു സസ്യശാസ്ത്ര പുസ്തകത്തിലാണ് ഷേക്സ്പിയറിന്റെ മുഖചിത്രമുള്ളത്. സസ്യശാസ്ത്രജ്ഞനും ചരിത്രകാരനുമായ മാര്‍ക്ക് ഗ്രിഫ്ത്ത് നടത്തിയ ഗവേഷണത്തിലാണ് ഷേക്സ്പിയറിന്റേതെന്നു കരുതപ്പെടുന്ന ചിത്രം കണ്ടെത്തിയത്.
1610ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു പേജില്‍ വില്ല്യം റോജേര്‍സ് ഇംഗ്ലീഷ് നവോത്ഥാനകാലത്ത് വരച്ച ചിത്രമുണ്ട്. നാല് മനുഷ്യരുടെ രൂപമുള്ള ഈ ചിത്രത്തിലെ നാലാമത്തെയാള്‍ വില്ല്യം ഷേക്സ്പിയറാണെന്നാണ് ഗ്രിഫ്ത്ത് പറയുന്നത്. ഇയാള്‍ ഒരു കയ്യില്‍ ഫ്രിറ്റിലറി എന്നറിയപ്പെടുന്ന പുഷ്പവും മറുകയ്യില്‍ ഒരു കുല ചോളവും പിടിച്ചിട്ടുണ്ട്. ഇത് ഷേക്സ്പിയറുടെ വീനസ് ആന്‍ഡ് ഡോണിസ് എന്ന കവിതയിലെയും ടൈറ്റസ് ആന്‍ഡ്രോണിക്കസ് എന്ന നാടകത്തിലെയും സൂചകങ്ങളാണെന്ന് ഗ്രിഫ്ത്ത് വാദിക്കുന്നു. ചിത്രത്തിലെ മറ്റുള്ളവര്‍ എഴുത്തുകാരനായ ജെറാര്‍ഡും സസ്യശാസ്ത്രജ്ഞനായ റെംബെര്ട്ട് ഡോഡീന്സും എലിസബത്ത് രാജ്ഞിയുടെ ഖജാന്‍ജിയായ ബര്ഗ്ലേ പ്രഭുവുമാണെന്നും ഗ്രിഫ്ത്ത് പറയുന്നു.
സസ്യശാസ്ത്രജ്ഞനായ ജോണ്‍ ജെറാര്‍ഡിന്റെ ജീവചരിത്രത്തെക്കുറിച്ച് പഠനം നടത്തവെയാണ് ഗ്രിഫ്ത്ത്, ഷേക്സ്പിയറുടെ മുഖം കണ്ടെത്തിയത്. കണ്ട്രി ലൈഫ് വാരികയിലാണ് മാര്‍ക്ക് ഗ്രിഫ്ത്ത് തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് കണ്ട്രി ലൈഫിന്റെ എഡിറ്റര്‍ മാര്‍ക്ക് ഹെഡ്ജെസ് ഇതിനെ വിശേഷിപ്പിക്കുന്നു. എന്നാല്‍ ചിത്രം ഷേക്സ്പിയറിന്റേതല്ലെന്ന വാദവും ഉയരുന്നുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ