• 28 Sep 2023
  • 12: 10 PM
Latest News arrow

മാന്‍ ബുക്കര്‍ പുരസ്‌കാരം ലസ്‌ലോ ക്രസ്‌നഹോര്‍ക്കെയ്ക്ക്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലസ്‌ലോ ക്രസ്‌നഹോര്‍ക്കയ്ക്ക്. ദ് മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, സാറ്റാന്റാഗോ എന്നീ കൃതികളാണ് ലസ്‌ലോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 60,000 പൗണ്ടും(ഏകദേശം 60 ലക്ഷം രൂപ) ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ വെച്ച് ലാസ്‌ലോയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. 

എഴുത്തുകാരിയും പണ്ഡിതയുമായ മരീന വാര്‍ണര്‍ അധ്യക്ഷയായ സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാധാരണമായ കാര്യങ്ങളെ അസാധാരണമായും വിചിത്രമായും ഭീകരമായും ഹാസ്യത്തോടെയും മനോഹരമായി ചിത്രീകരിക്കാന്‍ കഴുവുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള എഴുത്തുകാരനാണ് ലാസ്‌ലോയെന്ന് പുരസ്‌കാര വേളയില്‍ മരീന വാര്‍ണര്‍ പറഞ്ഞു.