• 07 Dec 2021
  • 01: 14 AM
Latest News arrow

പരിഭാഷയ്ക്കുള്ള 'ക്രോസ് വേഡ്' പുരസ്ക്കാരം ബെന്യാമിന്റെ 'ജാസ്മിൻ ഡേയ്സി'ന്

മുംബൈ: പുസ്തക പ്രസാധകരായ 'ക്രോസ് വേഡി'ന്റെ 2018-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലും ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, ബാലസാഹിത്യം, ബയോഗ്രഫി, ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് എന്നീ വിഭാഗങ്ങളിലുമാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള പുരസ്‌കാരം മലയാളി സാഹിത്യകാരന്‍ ബെന്യാമിന്റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ജാസ്മിൻ ഡേയ്സി'ന് ലഭിച്ചു. ഷഹനാസ് ഹബീബാണ് വിവര്‍ത്തക. ജൂറി വിഭാഗത്തില്‍ മൂന്ന് ലക്ഷവും ജനപ്രിയ വിഭാഗത്തില്‍ ഒരു ലക്ഷവുമാണ് സമ്മാനത്തുക.

 

പുരസ്‌കാരങ്ങൾക്ക് അർഹരായവർ : 
ജൂറി വിഭാഗത്തിലെ ഫിക്ഷന്‍ പുരസ്‌കാരം പ്രയാഗ് അക്ബറിന്റെ 'ലൈല' നേടി. സ്‌നിഗ്ധ പൂനത്തിന്റെ 'ഡ്രീമേഴ്‌സ്: ഹൗ യങ് ഇന്ത്യന്‍സ് ആര്‍ ചെയ്ഞ്ചിങ് ദി വേള്‍ഡ്' എന്ന പുസ്തകത്തിനാണ് നോണ്‍ ഫിക്ഷന്‍ പുരസ്‌കാരം. നന്ദിക നമ്പിയുടെ അണ്‍ബ്രോക്കണ്‍ ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരം നേടി. 

ജനപ്രിയ പുസ്തകങ്ങളുടെ വിഭാഗത്തില്‍ ദര്‍ജോയ് ദത്തയുടെ 'ദി ബോയ് ഹൂ ലവ്ഡ്' ( ഫിക്ഷന്‍ ), സുധാമൂര്‍ത്തിയുടെ 'ത്രീ തൗസന്റ് സ്റ്റിച്ചസ്' ( നോണ്‍ ഫിക്ഷന്‍ ), ചന്ദ്രമൗലി വെങ്കിടേശന്റെ 'കാറ്റലിസ്റ്റ്' (ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് ), റസ്‌കിന്‍ ബോണ്ടിന്റെ 'ലുക്കിങ് ഫോര്‍ ദി റെയിന്‍ബോ' ( ബാലസാഹിത്യം), സോഹ അലി ഖാന്റെ 'ദി പെരില്‍സ് ഓഫ് ബീയിങ് മോഡറേറ്ററി ഫെയ്മസ്' ( ബയോഗ്രഫി ), സജ്ജീവ് കപൂര്‍, ഡോ. സരിത ദവാരെ എന്നിവര്‍ ചേര്‍ന്നെഴുതിയ 'യൂ ഹാവ് ലോസ്റ്റ് വെയിറ്റ്' ( ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് ) എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരത്തിനർഹമായി. ശശി തരൂരിന് സമഗ്രസംഭാവനയ്ക്കുള്ള  പുരസ്‌കാരവും ലഭിച്ചു.