കെ ആര് മീരയുടെ ആരാച്ചാര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍: കൂടുതല്‍ കോപ്പി വിറ്റഴിച്ചതിനാണ് അംഗീകാരം

കെ ആര് മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ ഇടംനേടി. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി നടത്തിയ ലേലത്തില്‍ അമ്പതിനായിരം കോപ്പി വിറ്റഴിച്ചതാണ് നോവവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് നയിച്ചത്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ബഷീര്‍ ഷംനാദിന് ലേലത്തില്‍ 55000 രൂപയ്ക്ക് ആരാച്ചാരിന്റെ പ്രത്യേക പതിപ്പ് നല്‍കിയിരുന്നു. പുസ്തകത്തിന്റെ റോയല്‍റ്റി പൂര്‍ണ്ണമായും സുഗതകുമാരി നേതൃത്വ നല്കുന്ന സാമൂഹിക സംഘടനയായ അഭയയ്ക്കാണ് മീര നല്‍കിയിട്ടുള്ളത്.
കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്ററായിരുന്ന റിയാസ് കോമുവാണ് അന്പതിനായിരാമത് ആരാച്ചാര്‍ കോപ്പിയുടെ കവര്‍ ഡിസൈന്‍ ചെയ്തത്.
2012 നവംബറില്‍ പ്രസിദ്ധീകരിച്ച ആരാച്ചാര്‍ എന്ന നോവലിന്റെ 23ാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ആരാച്ചാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ജെ ദേവിക പരിഭാഷ നിര്‍വ്വഹിച്ച് ' ഹാങ് വുമണ്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ച പതിപ്പും ഇതിനകം തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ