ഞായറാഴ്ച പ്രവൃത്തി ദിനം; വിവാദ പോസ്റ്റ് ചീഫ് സെക്രട്ടറി പിന്‍വലിച്ചു

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന പോസ്റ്റ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു ജിജി തോംസണിന്റെ പോസ്്റ്റ്. നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്. പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശം നല്‍കിയിരുന്നു. തന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുതെന്നും തന്നോട് സ്നേഹമുണ്ടെങ്കില്‍ ഒരു ദിവസം അധികമായി പ്രവര്‍ത്തിക്കണമെന്ന കലാമിന്റെ വാക്കുകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
കലാമിന്റെ ആഗ്രഹ പ്രകാരം ഈ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമായെന്ന് കരുതിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.