• 20 Oct 2019
  • 04: 52 PM
Latest News arrow

നായികമാര്‍ തഴഞ്ഞ ആ കാരണം തന്നെ ബാഹുബലിയാക്കി: പ്രഭാസ്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ ഏടുകള്‍ കുറിച്ച് ബാഹുബലി മുന്നേറുകയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി കോടികളാണ് ചിത്രം വാരിക്കൂട്ടിയത്. സെപ്തംബര്‍ ആദ്യ വാരം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ അഭിനേതാക്കളെല്ലാം തകര്‍ത്ത് അഭിനയിച്ചെന്ന് പറയേണ്ടതില്ല. നായകനായെത്തിയ പ്രഭാസിന് ഇപ്പോള്‍ തെലുങ്കില്‍ മാത്രമല്ല ആരാധകര്‍. നാലു വര്‍ഷം നീണ്ട കഠിന പ്രയത്‌നമാണ് പ്രഭാസടക്കമുള്ള താരങ്ങള്‍ സിനിമയ്ക്കു വേണ്ടി ചെയ്തത്.

ബാഹുബലിയ്ക്ക് മുമ്പ് മറ്റ് ചില സിനിമകളില്‍ പ്രഭാസിന്റെ നായികയാകുന്നതില്‍ നിന്നും നായികമാര്‍ ഒഴിയാനുണ്ടായ കാരണം തന്നെയാണ് രാജമൗലിയുടെ ചിത്രത്തില്‍ ബാഹുബലിയാകാന്‍ പ്രഭാസിന് സഹായകമായത്. മറ്റൊന്നുമല്ല പ്രഭാസിന്റെ ഉയരക്കൂടുതലാണ് ആ കാരണം. പ്രഭാസ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ക്കെല്ലാം നല്ല ഉയരം വേണമെന്ന് രാജമൗലി തീരുമാനിച്ചിരുന്നു. അങ്ങനെയാണ് താനും, റാണയും തമന്നയും അനുഷ്‌കും സത്യരാജുമൊക്കെ ചിത്രത്തിന്റെ ഭാഗമായതെന്ന് പ്രഭാസ് പറഞ്ഞു.

പക്ഷേ കരിയറിന്റെ തുടക്കത്തില്‍ തന്റെ ഉയരം ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഉയരം കുറഞ്ഞ നായികമാര്‍ ഇക്കാരണത്താല്‍ മാത്രം തന്നെ ഒഴിവാക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ ആ പ്രശ്‌നം ഇല്ല. നല്ല ഇയരമുള്ള ഒരുപാട് നടിമാര്‍ തെലുങ്കിലുണ്ടെന്ന് പ്രഭാസ് പറയുന്നു. അനുഷ്‌ക തന്നെ അതിന് ഒരു ഉദാഹരണമാണെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.