• 07 Dec 2021
  • 03: 09 AM
Latest News arrow

ബിജുമേനോന്‍ വീണ്ടും നായകനായെത്തുന്നു

വെള്ളിമൂങ്ങയുടെ  വിജയത്തിലൂടെ നായകനെന്ന നിലയില്‍ ബിജു മേനോന്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സഹനടന്‍ , പ്രതിനായകന്‍ തുടങ്ങിയ സ്ഥിരം വേഷങ്ങളില്‍ നിന്നൊരു മോചനം . നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമായ ബിജു മേനോന്‍ വെള്ളിമൂങ്ങയ്ക്കു ശേഷം വീണ്ടും നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജൂണ്‍ കരിയാലിന്റെ ചിത്രത്തിലാണ് ബിജു മേനോന്‍ വീണ്ടും നായകനാകുന്നത്.

ബിജു മേനോനെ നായകനാക്കി ഒരു കോമഡി ചിത്രമാണ്  ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2012ല്‍ ബിജു മേനോനെ നായകനാക്കി ചേട്ടായീസ് എന്ന ചിത്രം ഷാജൂണ്‍ സംവിധാനം ചെയ്തിരുന്നു.ബിജു മേനോന്‍ ഇപ്പോള്‍ സുഗീതിന്റെ മധുരനാരങ്ങ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.  തിരക്കഥാകൃത്ത് സച്ചി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രത്തിലും ബിജു മേനോന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.