• 08 Aug 2022
  • 07: 11 AM
Latest News arrow

പശുപതിയ്‌ക്കൊപ്പം ജനനി അയ്യര്‍

തമിഴ് സിനിമാ താരം പശുപതിയുടെ നായികയായി ജനനി അയ്യര്‍ വീണ്ടും തമിഴിലേക്ക. ജയന്‍ വന്നേരി സംവിധാനം ചെയ്യുന്ന മഞ്ജല്‍ സിവപ്പ് കറുപ്പ് എന്ന ചിത്രത്തിലാണ് ജനനിയുടെ രണ്ടാംമൂഴം. ആര്യയുടെ നായികയായി തമിഴില്‍ തിളങ്ങിയ ശേഷം ജനനി തിമിഴ് ചിത്രത്തില്‍ തല കാണിച്ചിട്ടില്ല. 2011ലാണ് ബാല സംവിധാനം ചെയ്ത ആര്യ- ജനനി താരജോഡികളായ അവന്‍ ഇവന്‍ റിലീസ് ചെയതത്്.

സമൂഹത്തില്‍ ഉന്നതനും ഗവണ്‍മെന്റിലെ വലിയൊരു പദവിയിലിരിക്കുന്ന വ്യക്തിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും കേരളത്തിലുമായി പൂര്‍ത്തിയായി. ഗോപീ സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നത്.  ജോമോന്‍ തോമസിന്റെയാണ് ഛായഗ്രഹണം.