നെയ്മറുടെ കോപ്പ അവസാനിച്ചു

കൊളംബിയയുമായുള്ള കളിക്കു ശേഷം വഴക്കുണ്ടാക്കിയതിന് ബ്രസീല്‍ താരം നെയ്മറെ നാലു കളികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനാല്‍ ബ്രസീല്‍ ഫൈനലില്‍ എത്തിയാല്‍ പോലും നെയ്മര്‍ക്ക് ഈ കോപ്പ അമേരിക്കയില്‍ കളിക്കാനാവില്ല. അതേസമയം നെയ്മര്‍ക്ക് ഇന്ന് തന്നെ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്.
പെറുവിനെതിരെ ആദ്യ മത്സരത്തില്‍ ഉജ്വലമായാണ് നെയ്മര്‍ തുടങ്ങിയത്. എന്നാല്‍ കൊളംബിയക്കെതിരെ ആ കളി പുറത്തെടുക്കാനായില്ല. എതിര് പെനാല്‍ട്ടി ബോക്സില്‍ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് കാട്ടിയിരുന്നു. കളി കഴിഞ്ഞ ശേഷം നെയ്മര്‍ എതിരാളിയായ മുറിയ്യോവിനെ തല കൊണ്ട് ഇടിക്കാന്‍ നോക്കി. തൊട്ടു പിന്നാലെ കൊളംബിയന്‍ കളിക്കാരന് കാര്‍ലോസ് ബാക്ക നെയ്മറെ പിന്നില്‍ നിന്ന് ശക്തിയായി തള്ളുകയുമുണ്ടായി. റഫറിയുടെ തീരുമാനത്തെ നെയ്മര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
നെയ്മര്‍ക്ക് പകരം ഫിലിപ്പെ കൂട്ടിനോയോ ഡഗ്ലസ് കോസ്റ്റയോ ആണ് കളിക്കാനിട. ഞായറാഴ്ച വെനിസ്വേലയുമായാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ