ഷൂട്ടൗട്ട് @ ഈസ്റ്റ് റൂതര്‍ഫോഡ് ; കോപ്പയില്‍ വീണ്ടും ചിലിയുടെ ചിരി

ഈസ്റ്റ് റൂതര്‍ഫോഡ്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോളില്‍ കഴിഞ്ഞ കോപ്പയുടെ തനിയാവര്‍ത്തനം. മുഴുവന്‍ സമയവും കഴിഞ്ഞു എക്സ്ട്രാ ടൈമിലും ഗോളുകള്‍ പിറക്കാതെ ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഭാഗ്യം വീണ്ടും ചിലിക്കൊപ്പം. മെസ്സി പെനാല്‍റ്റി ഷൂട്ടൗട്ട് പാഴാക്കിയ ഫൈനലില്‍ അര്‍ജന്റീനയെ 42 എന്ന സ്കോറില്‍ തോല്പിച്ച് ചിലി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം സ്വന്തമാക്കി.
ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയയും അര്‍ജന്റീനയുടെ കിക്ക് പാഴാക്കി. മഷരാനോയും അഗ്യുറോയും വല ചലിപ്പിച്ചു.ചിലിക്കുവേണ്ടി ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോളി റൊമേരൊ തടഞ്ഞെങ്കിലും പിന്നീട് കിക്കെടുത്ത കാസ്റ്റിലോ, അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, സില്‍വ എന്നിവരുടെ ഷോട്ടുകള്‍ വലയ്ക്കുള്ളിലായി .
ഒന്നാം പകുതിയില്‍ തന്നെ രണ്ടു പേര് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും പത്തു പേരെയും വച്ചാണ് രണ്ടു മണിക്കൂര്‍ നീണ്ട കളി അവസാനിപ്പിച്ചത്. 28 ആം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട ചിലിയുടെ ഡിയാസാണ് ആദ്യം പുറത്തുപോയത്. 43ആം മിനിറ്റില്‍ അര്‍ജന്റീനയുടെ റോഹോയും ചുവപ്പ് കാര്‍ഡ് കണ്ടു.
കോപ്പ ഫൈനലില്‍ ഇത് അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം ഫൈനല്‍ തോല്‍വിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അര്‍ജന്റീന തുടര്‍ച്ചയായി തോല്‍ക്കുന്ന മൂന്നാമത്തെ ഫൈനലും.2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയോടും കഴിഞ്ഞ തവണയും ഇത്തവണയും കോപ്പ ഫൈനലില്‍ ചിലിയോടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ