• 17 Dec 2018
  • 08: 37 PM
Latest News arrow

ഭക്തി മൂത്ത് പറഞ്ഞുപോയതാണ്, പരാമര്‍ശം പിന്‍വലിക്കുന്നു; സ്ത്രീകളെ വലിച്ചുകീറണമെന്ന് പറഞ്ഞതില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ഈ പരാമര്‍ശം പിന്‍വലിക്കുന്നു. ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നും കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞത്. കൊല്ലം ചവറയില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണറാലിയില്‍ സംസാരിക്കവേയായിരുന്നു ഈ വിവാദ പ്രസ്താവന. പ്രസ്താവനയെത്തുടര്‍ന്ന് കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം ആണിത്. അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ തനിക്കുണ്ടായ വേദനയാണ് പങ്കുവെച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു.