• 21 Oct 2018
  • 08: 06 AM
Latest News arrow

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ കോടതി വിലക്ക്; തിരക്കഥ തിരികെ വേണമെന്ന് എംടി

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. എംടി നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. കാലാവധി കഴിഞ്ഞിട്ടും തിരക്കഥ സിനിമയാക്കിയില്ലെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എംടി ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണ കമ്പനിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.