• 08 Aug 2022
  • 05: 46 AM
Latest News arrow

മറിയംമുക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

 

ഫഹദ് ഫാസില്‍ നായകനാകുന്ന മറിയംമുക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി . 'ക്ലാസ്‌മേറ്റ്‌സ്' മുതല്‍ 'ഏഴുസുന്ദരരാത്രികള്‍' വരെ ആറു തിരക്കഥകളൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍ . ഫഹദ് ഫാസില്‍ ആദ്യമായി മല്‍സ്യത്തൊഴിലാളിയുടെ വേഷമണിയുന്ന ചിത്രമാണിത്.സാം ബിഗ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലത്തെ തങ്കശ്ശേരി കടപ്പുറമാണ് .മുംബൈ പോലീസിലൂടെ ശ്രദ്ദേയയായ ഹിമ ഡേവിസാണ് നായിക. നെടുമുടിവേണു, ശ്രീനിവാസന്‍, ടിനി ടോം, അജു വര്‍ഗീസ്,സമുദ്രക്കനി, സീമ ജി നായര്‍, ദേവി അജിത്ത്, നീന കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലെ  അഭിനേതാക്കളാണ്.വിദ്യാസാഗറിന്റെ സംഗീതത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീക്ക് അഹമ്മദ്,  സന്തോഷ് വര്‍മ്മ, ഫാ.സിയോണ്‍ എന്നിവരാണ്.