• 25 Jan 2022
  • 09: 39 PM
Latest News arrow

സിനിമതാരങ്ങളുടെ പൊതുവിജ്ഞാനം ചോദ്യം ചെയ്യപ്പെടുമ്പോള്‍

 
 
കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം നെഞ്ചേറ്റിയ സിനിമയായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡേയ്‌സ്'.
 കൃഷ്ണന്‍ പി പി  യേയും ആര്‍ ജെ സേറയേയും മീനാക്ഷിയേയുമൊക്കെ പ്രിയ കഥാപാത്രങ്ങളായി അവര്‍ ഹൃദയത്തിലേറ്റി .ഏത് ഉറക്കത്തിലും അവര്‍ക്ക് ഈ കഥാപാത്രങ്ങളുടെ പേരും അഭിനയിച്ചവര്‍ ആരൊക്കെയെന്നും നിഷ്പ്രയാസം പറയാന്‍ സാധിക്കും. അങ്ങിനെയിരിക്കെ  ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവ നടിയ്ക്ക് ഇവരാരൊക്കെയാണെന്ന്  അറിയില്ലെന്നു പറഞ്ഞാല്‍.  സച്ചിനെ അറിയില്ലെന്ന്  പറഞ്ഞതിന് ഷറപോവയെ ചീത്തപറഞ്ഞവരാണ്  മലയാളികള്‍. അപ്പോള്‍ പിന്നെ മലയാളത്തിനിഷ്ടപ്പെട്ട സിനിമയിലെ കഥാപാത്രങ്ങളെ, ഒരു സിനിമാ നടി തന്നെ അറിയില്ലെന്ന് പറഞ്ഞാല്‍ എങ്ങിനെ സഹിക്കും. ആ ദുര്‍വിധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നമിത പ്രമോദ്.

 

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ നമിതയോട് ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു ആര്‍ ജെ സെറ, മീനാക്ഷി, കൃഷ്ണന്‍ പിപി എന്നീ കഥാപാത്രങ്ങള്‍ ഏത് ചിത്രത്തിലേതാണെന്ന്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, പട്ടം പോലെ, നേരം എന്നിവയായിരുന്നു ഓപ്ഷന്‍സ്. നമിത പട്ടം പോലെ എന്നാണ് ഉത്തരം പറഞ്ഞത്. അവതാരകനായ സുരേഷ് ഗോപി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ലൈഫ് ലൈന്‍ ആവശ്യപ്പെട്ടു.  പരിപാടിയില്‍ പങ്കെടുത്ത ഒരു ഫോട്ടോ നമിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴേ നമിതയെ കളിയാക്കിയുള്ള ധാരാളം കമന്റുകളാണ് വന്നത്. ആദ്യത്തെ ഒരു ചോദ്യം മാത്രമേ നമിതയ്ക്ക് പിഴച്ചുള്ളൂ. പിന്നീടങ്ങോട്ട് നല്ലരീതിയില്‍ കളിച്ചു. ഒന്നരലക്ഷം രൂപ സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു ആദിവാസി ഗോത്രവര്‍ഗത്തിന്  വേണ്ടിയാണ് നമിത മത്സരിച്ചത്.ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഇന്ത്യയുടെ പ്രധാനമന്ത്രി  പൃഥ്വീരാജ് ചൗഹാനെന്ന് ആലിയഭട്ട് വിളിച്ചു പറഞ്ഞതിനു പിന്നാലെയാണ് നമിതയ്ക്കു പറ്റിയ ഈ അബദ്ധം

 

 

.