• 21 Nov 2018
  • 04: 11 PM
Latest News arrow

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി.. പോലീസില്‍ വയറ്റാട്ടി പണിയുണ്ടോയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം:  പോലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെ.മുരളീധരനാണ് നോട്ടീസ് നല്‍കിയത്. 335 പേരെ സുരക്ഷാ ചുമതലകള്‍ക്കായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.  ദാസ്യപ്പണി വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്നും സുരക്ഷാ ജോലികള്‍ക്കായി മൂന്നൂറില്‍പ്പരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചെങ്കിലൂം അടിയന്തിരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി.

അതേസമയം എ ഡി ജി പി യുടെ മകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.  ഒരു സ്ത്രീയില്‍ നിന്നു അടികൊണ്ട ഡ്രൈവര്‍ക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കുകയും ചെയ്തുവെന്ന് മുരളീധരന്‍ സഭയില്‍ പറഞ്ഞു. പോലീസില്‍ വയറ്റാട്ടി തസ്തിക ഉണ്ടോ എന്നും കെ മുരളീധരന്‍ ചോദിച്ചു.

ഉയര്‍ന്നു വന്നത് ഗൗരവകരമായ സംഭവമെന്നും നിജ സ്ഥിതി  അന്വേഷിച്ചു നടപടി എടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ചിലര്‍ക്ക് അധികാര ഭ്രമത്തത ബാധിച്ചു. തെറ്റായ പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. കീഴ് ഉദ്യോഗസ്ഥനെ കഴുത്തില്‍ കുത്തി പിടിക്കുന്ന ചിത്രം മുന്‍ നിര്‍ത്തി സെന്‍ കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനമുണ്ടായി. അധികാര ഭ്രമത്തത തലക്ക് പിടിച്ച ഉദ്യോഗസ്ഥര്‍  സേനയില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.