• 04 Aug 2020
  • 10: 13 PM
Latest News arrow

ഏആര്‍ റഹ്മാന് 48ാം പിറന്നാള്‍

ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഏ ആര്‍ റഹ്മാന് നാല്‍പ്പത്തിയെട്ടാം ജന്മദിനം. ശങ്കര്‍ ചിത്രം 'ഐ'യില്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആസ്വദിച്ച  വേളയിലാണ് ഇത്തവണത്തെ ജന്മദിനം. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക്  തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി റഹ്മാന്‍  സംവദിക്കും ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ്  ഫേസ്ബുക്ക് ലൈവ് ചാറ്റില്‍ റഹ്മാന്‍ ഉണ്ടാവുക.

ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലായി 'ഐ'യാണ് ഈ മാസം റഹ്മാന്റെ ഈണത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ദുല്‍ഖര്‍ സല്‍മാനെ  നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന 'ഓക്കെ കണ്‍മണി'യിലെ മലയാള ഗാനങ്ങളില്‍ റഹ്മാന്‍ ഈണം കേള്‍ക്കാം. കഴിഞ്ഞ വര്‍ഷം കാവിയത്തലൈവന്റെ മലയാളം പതിപ്പായ പ്രതിനായകനിലൂടെ റഹ്മാന്‍  പകര്‍ന്ന ഈണത്തില്‍ മലയാളം പാട്ടുകള്‍ എത്തിയിരുന്നു. 

അറബിക് ചിത്രം മുഹമ്മദ്,പെലെയുടെ ജീവിതചരിത്രം പ്രമേയമാക്കിയ ഹോളിവുഡ് ചിത്രം, ഹൈവേക്ക് ശേഷം ഇംതിയാസ് അലി ഒരുക്കുന്ന തമാശ,ഗൗതം മേനോന്റെ  സറ്റന്‍ടു മാറുതു വാനിലൈ,അശുതോഷ് ഗവാരിക്കറിന്റെ മോഹന്‍ജദാരോ,ശേഖര്‍ കപൂറിന്റെ പാനി എന്നീ ചിത്രങ്ങളാണ് റഹ്മാന് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ളത്.

 

 

Editors Choice