ഇന്തോനേഷ്യയില്‍ നാശം വിതച്ച് സുനാമി; 400 പേർ മരിച്ചു ; നൂറുകണക്കിന് ആളുകളെ കാണാതായി

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ നാശം വിതച്ച സുനാമിയില്‍ 384 പേര് മരിച്ചു.വെള്ളിയാഴ്ച്ച റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്തിരമാലകളാണ് ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍ത്തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായാണ് റിപ്പോര്‍ട്ട് .ഒട്ടേറെ കുടുംബങ്ങളെ കാണാതായിട്ടുണ്ട്. ദ്വീപില്‍ 3.5 ലക്ഷം പേര് താമസിക്കുന്നുണ്ട്. പ്രദേശത്തേക്കുളള വാർത്താവിനിമയ ബന്ധം തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുളളു. പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേഖലയിലേക്ക് ഇന്ന് കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ അയക്കുമെന്നും ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടാപോ പുര്‍വൊ നഗ്രാഹെ പറഞ്ഞു.
ഭൂചലനത്തെതുടര്‍ന്ന് പാലുവിലെ വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.സുലവേസിയില്‍ ഒട്ടേറെ വീടുകള്‍ നിലംപതിച്ചിട്ടുണ്ട്.ദ്വീപിലെ മധ്യ പടിഞ്ഞാറന്‍ മേഖലയിലുളളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഭൂചലനത്തില്‍ 500 ഓളം പേര് കൊല്ലപ്പെട്ടിരുന്നു.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....