• 17 Dec 2018
  • 09: 11 PM
Latest News arrow

'മീ ടൂ'വില്‍ കുടുങ്ങി മുകേഷും

ആരോപണവുമായി യുവതി രംഗത്ത്; ഓർമ്മയില്ലെന്നും ചിരിച്ചുതളളുകയാണെന്നും മുകേഷ്

കോഴിക്കോട് : സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ 'മീ ടൂ' ക്യാമ്പയിന്‍ മലയാളചലച്ചിത്രലോകത്തേയും പിടിച്ചുലയ്ക്കുന്നു . നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണമുന്നയിച്ച് ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ് ജോസഫ്.

ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറുകയായിരുന്നുെവന്ന് ടെസ് വെളിപ്പെടുത്തി. സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന 'കോടീശ്വരന്‍' പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. മുകേഷിന്റെ മുറിയുടെ അടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചതായും ടെസ് പറയുന്നു. അന്നത്തെ ടെലിവിഷന്‍പ്രോഗ്രാം മേധാവിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ എം.പിയുമായ  ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചുവെന്നും ടെസ് വെളിപ്പെടുത്തി. അതേസമയം സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപണം ചിരിച്ചുതളളുകയാണെന്നും മുകേഷ് പ്രതികരിച്ചു . 

I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.

— Tess Joseph (@Tesselmania) October 9, 2018