• 17 Dec 2018
  • 08: 45 PM
Latest News arrow

ബ്രൂവറി: എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം

തിരുവനന്തപുരം: ബ്രൂവറി വിഷയം സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി ക്രെട്ടറിയെ ചുമതലപ്പെടുത്തി.
തന്റെ അനുമതിയില്ലാതെ പത്രക്കുറിപ്പ് പുറത്തിറങ്ങിയോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. വകുപ്പുതല അന്വേഷണത്തിന് എക്‌സൈസ് ഡെപ്യൂട്ടി സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ അഴിമതി ആരോപണത്തിനുള്ള മറുപടിയായാണ് എക്‌സൈസ് വകുപ്പിന്റെ പേരില്‍ പത്രക്കുറിപ്പ് ഇറങ്ങിയത്. ഇതിനെതിരെ ചെന്നിത്തല തന്നെ രംഗത്ത് വന്നു. ബ്രൂവറി അനുമതിയെ കുറിച്ച് വിശദീകരിക്കണമെന്ന് താന്‍ എക്‌സൈസ് മന്ത്രിയോടാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍  വാര്‍ത്താക്കുറിപ്പിറക്കി എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് തനിക്ക് മറുപടി നല്‍കിയത് തന്നെ അപമാനിക്കലാണെന്നും  ചെന്നിത്തല ആരോപിച്ചു.